പുരസ്കാരങ്ങള് പ്രഖ്യാപിച്ചു
1418327
Tuesday, April 23, 2024 7:32 AM IST
കാഞ്ഞങ്ങാട്:യൂണിവേഴ്സല് കോളജിന്റെ സില്വര് ജൂബിലി പുരസ്കാരങ്ങള്ക്ക് വത്സന് പിലിക്കോട്, പി.വി.ഷാജികുമാര്, വിനോദ് ആലന്തട്ട എന്നിവര് അര്ഹരായി. 10,000 രൂപയും രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. 30നു രാവിലെ 10നു നഗരസഭ ചെയര്പേഴ്സണ് കെ.വി.സുജാത ഉദ്ഘടനം ചെയ്യും.
പത്രസമ്മേളനത്തില് കോളജ് മാനേജര് സുരേഷ്കുമാര് പുല്ലൂര്,വജേഷ് കരി, സുരേന്ദ്രന് കൂവപ്പൊയില്,ജോയിഷ് മുത്തു എന്നിവര് സംബന്ധിച്ചു.