പക്ഷിപ്പനി: കർണാടക അതിർത്തികളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു
1418584
Wednesday, April 24, 2024 7:44 AM IST
കാസർഗോഡ്: കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാന അതിർത്തികളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് കർണാടക മൃഗസംരക്ഷണവകുപ്പ്.
കാസർഗോഡ് ജില്ലയുമായി അതിർത്തി പങ്കിടുന്ന തലപ്പാടി, സാറഡുക്ക, ജാൽസൂർ എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചത്. കേരളത്തിൽനിന്നും കോഴികളെയുൾപ്പെടെ കർണാടകയിലേക്ക് കൊണ്ടുപോകുന്നത് തടയുകയും കർണാടകയിൽ നിന്നും ഇങ്ങോട്ട് കോഴികളെ എത്തിക്കുന്ന വാഹനങ്ങൾ തിരിച്ചുപോകുമ്പോൾ അണുവിമുക്തമാക്കുകയുമാണ് ലക്ഷ്യം.