പി.വി. അൻവറിനെ ചങ്ങലയ്ക്കിടണം: മൈനോരിറ്റി കോൺഗ്രസ്
1418566
Wednesday, April 24, 2024 7:17 AM IST
രാജപുരം: ഇന്ത്യയുടെ മതേതരത്വം കാത്ത് സൂക്ഷിക്കാൻ ഈ രാജ്യം മുഴുവനും ചുറ്റിസഞ്ചരിച്ച് മോദിക്കും ബിജെപിയ്ക്കുമെതിരേ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തുന്ന രാഹുൽ ഗാന്ധിക്കെതിരേ പി.വി. അൻവർ എംഎൽഎ നടത്തുന്ന മ്ലേച്ഛമായ പരാമർശങ്ങൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ ആ ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുക്കുമെന്ന് മൈനോരിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോ ജകമണ്ഡലം കമ്മിറ്റി ഓർമിപ്പിച്ചു.
നട്ടാൽ കിളിർക്കാത്ത നുണപ്രചരണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും, കൂട്ടാളികളും ബിജെപിയ്ക്ക് പരസ്യമായി ഓശാന പാടുന്ന സ്ഥിതിവിശേഷമാണ് കേരളത്തിൽ. ദൈവത്തിന്റെ സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന ഇത്തരം അപകടരമായ കൂട്ട് കെട്ട് കേരളത്തിലെ വോട്ടർമാർ തിരിച്ചറിയുമെന്നും ഭാരവാഹികൾ പറഞ്ഞു.
യോഗം കെപിസിസി മൈനോരിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ മുഹമ്മദ് ശിഹാബ് അധ്യക്ഷത വഹിച്ചു. ഷീജ, ജിജോമോൻ ചാക്കോ, ജോസ് നഗരോലിൽ, വിൻസെന്റ് കൊന്നക്കാട്, വിനോദ് ജോസഫ്, ഷിഹാബ് കാർഗിൽ, ഇസ്മായിൽ, ജിബിൻ ജയിംസ്, കുഞ്ഞുമോൻ, ബേബി വെള്ളം കുന്നേൽ എന്നിവർ പ്രസംഗിച്ചു.