കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം വോട്ടായി മാറണം: കെഎസ്എസ്പിഎ
1418005
Monday, April 22, 2024 1:24 AM IST
വെള്ളരിക്കുണ്ട്: രാജ്യത്ത് ജനാധിപത്യവും പാർലമെന്ററി സംവിധാനവും നിലനിൽക്കണോ എന്നു തീരുമാനിക്കപ്പെടുന്ന നിർണായകമായ തെരഞ്ഞടുപ്പാണ് ആസന്നമായിരിക്കുന്നതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം വോട്ടായി മാറണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ.
കെഎസ്എസ്പിഎ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു സേവ്യർ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ.ദിവാകരൻ മുഖ്യാതിഥി ആയിരുന്നു. ടി.കെ.എവുജിൻ മുഖ്യപ്രഭാഷണം നടത്തി.
എം.യു.തോമസ്, ബി.റഷീദ, പി.എ.ജോസഫ്, കെ.കുഞ്ഞമ്പു നായർ, ജോസുകുട്ടി അറയ്ക്കൽ, പി.എ.സെബാസ്റ്റ്യൻ, സി.എ.ജോസഫ്, വി.കെ.ബാലകൃഷ്ണൻ, എം.ഡി. ദേവസ്യ, കെ.ജെ.തോമസ്, പി.ജെ.ജോസ്, പി.ജെ.സെബാസ്റ്റ്യൻ, ടി.ഒ.ത്രേസ്യ എന്നിവർ പ്രസംഗിച്ചു.