വെള്ളരിക്കുണ്ടിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കണം: കെവിവിഇഎസ്
1418572
Wednesday, April 24, 2024 7:17 AM IST
വെള്ളരിക്കുണ്ട്: മലയോര താലൂക്കിന്റെ ആസ്ഥാനകേന്ദ്രമായ വെള്ളരിക്കുണ്ടിൽ നിലവിൽ ബസ്സ്റ്റാൻഡിനായി ഒഴിവാക്കി ഇട്ടിരിക്കുന്ന സ്ഥലത്ത് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുകയും ബസ്സ്റ്റാൻഡിനായി പുതിയ സ്ഥലം കണ്ടെത്തി അവിടെ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ ബസ്സ്റ്റാൻഡ് നിർമിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും മുൻസിഫ് മജിസ്ട്രേറ്റ് കോടതി വെള്ളരിക്കുണ്ടിൽതന്നെ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി. റിങ്കു മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം. കേശവൻ നമ്പീശൻ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. തോമസ് കാനാട്ട്, മായ രാജേഷ്, പി.എം. ബേബി, ഡാജി ഓടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ബാബു കല്ലറയ്ക്കൽ സ്വാഗതവും പി.വി. ഷാജി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: തോമസ് ചെറിയാൻ-പ്രസിഡന്റ്, ബാബു കല്ലറയ്ക്കൽ-ജനറൽ സെക്രട്ടറി, പി.വി. ഷാജി-ട്രഷറർ.