ചെക്പോസ്റ്റിൽ പരിശോധന നടത്തി
1418746
Thursday, April 25, 2024 5:40 AM IST
പന്തല്ലൂർ: കേരള-തമിഴ്നാട് അതിർത്തിയായ ചോലാടി ചെക്പോസ്റ്റിൽ പരിശോധന നടത്തി. കേരളത്തിലെ ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് അതിർത്തി മേഖലയിൽ പരിശോധന ശക്തമാക്കിയതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.
ഡോക്ടർമാരായ സത്യനാരായണൻ, ശക്തിവേൽ, നവീൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കേരളത്തിൽ നിന്നുള്ള എല്ലാ വാഹനങ്ങളും പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്.