വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള സൗ​ജ​ന്യ ബ​സ് പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം: സി​പി​എം
Wednesday, April 24, 2024 7:44 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കു​വേ​ണ്ടി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് വോ​ട്ട​ര്‍​മാ​രെ കൊ​ണ്ടു​വ​രാ​ന്‍ സൗ​ജ​ന്യ​ബ​സ് സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന വാ​ഗ്ദാ​നം പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നും ന​ട​പ​ടി​വേ​ണ​മെ​ന്നും സി​പി​എം ജി​ല്ലാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സി.​എ​ച്ച്. കു​ഞ്ഞ​മ്പു ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്ക് ന​ല്‍​കി​യ പ​രാ​ത​യി​ല‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​റ​ണാ​കു​ളം, മും​ബൈ, ബം​ഗ​ളു​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള വോ​ട്ട​ര്‍​മാ​രെ കൊ​ണ്ടു​വ​രാ​നാ​ണ് യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി സൗ​ജ​ന്യ​ബ​സ് സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നാ​യി ആ​ളു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​നും ക​മ്മി​റ്റി ഇ​റ​ക്കി​യ ക​ത്തി​ല്‍ പ​റ​യു​ന്നു.

ഇ​തു തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ളും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ച് വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​മ​മാ​ണെ​ന്ന് പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.