വീട് കുത്തിത്തുറന്ന് 10 പവനും 15,000 രൂപയും കവർന്നു
1418329
Tuesday, April 23, 2024 7:32 AM IST
തൃക്കരിപ്പൂർ:വീട്ടുകാരില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും ആഡംബര വാച്ചും കവർന്നു. പേക്കടം പരത്തിച്ചാലിലെ എം.വി.രവീന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്.
രവീന്ദ്രനും ഭാര്യയും വിഷു ആഘോഷത്തിന് മകളുടെ ബംഗളുരുവിലെ വീട്ടിൽ പോയതായിരുന്നു.വീടിന്റെ പിന്നിൽ അടുക്കള ഭാഗത്തുള്ള ഗ്രിൽസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് താഴത്തെ കിടപ്പുമുറിയുടെ വാതിലിന്റെ പൂട്ട് തകർത്ത് മുറിക്കകത്തെ അലമാര കുത്തിത്തുറന്നാണ് കവർച്ച.
സാധന സാമഗ്രികൾ വലിച്ചിട്ട നിലയിലാണ്. ചന്തേര പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.