ബാലകൃഷ്ണന് ഉദുമയില്‍
1418324
Tuesday, April 23, 2024 7:32 AM IST
ചട്ടഞ്ചാല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന് ഉദുമ മണ്ഡലത്തില്‍ പര്യടനം നടത്തി. കുമ്പള, ആയംപാറ അത്തിത്തോട്ടടുക്കം, ബാവിക്കരയടുക്കം, ചെമ്പക്കാട്, കുറ്റിക്കോല്‍, മാനടുക്കം, കുളിയംകല്ല്, ഇരിയണ്ണി, പാണൂര്‍, ബേപ്പ്, കീഴൂര്‍, മൂടംവയല്‍, തെക്കില്‍ഫെറി, അംബാപുരം, ബേക്കല്‍ എന്നിവിടങ്ങളിലെ പര്യടന ശേഷം കൂട്ടക്കനിയില്‍ സമാപിച്ചു.
ഡി.രാജ ഇന്നു മണ്ഡലത്തില്‍
കാസര്‍ഗോഡ്: സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ഇന്നു കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് ചെറുവത്തൂര്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യും.
6.30ന് പെരളം കൊഴുമ്മല്‍ രക്തസാക്ഷി നഗറില്‍ നടക്കുന്ന പുന്നക്കോടന്‍ കുഞ്ഞമ്പു രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യും.