ചെസ് സെലക്ഷന് ടൂര്‍ണമെന്റ് മേയ് ഒന്നിന്
1418736
Thursday, April 25, 2024 4:57 AM IST
പെരിന്തല്‍മണ്ണ: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ച സ്റ്റേറ്റ് ചെസ് ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയര്‍ വുമണ്‍ ആന്‍ഡ് അണ്ടര്‍ 7 (ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ്) ചെസ് സെലക്ഷന് ടൂര്‍ണമെന്റ് മേയ് ഒന്നിനു രാവിലെ 9.30ന് പെരിന്തല്‍മണ്ണ തറയില്‍ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലില്‍ നടക്കും. സീനിയര്‍ വിമന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ എല്ലാ വനിതകള്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം.
അണ്ടര്‍7 ചാമ്പ്യന്‍ഷിപ്പിനു 2017 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച മലപ്പുറം ജില്ലയിലെ സ്ഥിര താമസക്കാര്‍ക്ക് പങ്കെടുക്കാം. വനിതാവിഭാഗത്തിലെ ആദ്യ നാല് സ്ഥാനക്കാരും അണ്ടര്‍7 ചാമ്പ്യന്‍ഷിപ്പിലെ ആദ്യരണ്ടു സ്ഥാനക്കാരും സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടും. രജിസ്ട്രേഷന്‍ഫീ 150 രൂപ. ഫോണ്‍: 9744882449.