വോട്ടിന്റെ പ്രാധാന്യവുമായി വെള്ളവയറന്‍ കടല്‍ പരുന്ത്
1418330
Tuesday, April 23, 2024 7:32 AM IST
കാസര്‍ഗോഡ്: ജില്ലയുടെ സ്വന്തം പക്ഷി വെള്ളവയറന്‍ കടല്‍പരുന്ത് വോട്ടിന്റെ സന്ദേശവുമായി കളക്ടറേറ്റിലും പരിസരങ്ങളിലും വട്ടം ചുറ്റി. സ്വീപ് വോട്ടര്‍ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് കളക്ടറേറ്റില്‍ വെള്ളവയറന്‍ കടല്‍ പരുന്തിന്റെ വേഷത്തില്‍ എത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റില്‍ വെള്ളവയറന്‍ കടല്‍പരുന്ത് ഇറങ്ങി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു.
അസി.കളക്ടര്‍ ദിലീപ് കെ കൈനിക്കര, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ടി.ടി.സുരേന്ദ്രന് എന്നിവര്‍ ക്യാമ്പയിന് നേതൃത്വം വഹിച്ചു. കളക്ടറേറ്റിലും പരിസരങ്ങളിലും സ്വീപ്പിന്റെ നേതൃത്വത്തില്‍ വോട്ടവകാശ ബോധവത്കരണം നടത്തി.