യാത്രയയപ്പ് സമ്മേളനം നടത്തി
1418564
Wednesday, April 24, 2024 7:17 AM IST
കാഞ്ഞങ്ങാട്: ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപക കൂട്ടായ്മയായ ഗാലക്സി വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം നടത്തി. ഒറിക്സ് വില്ലേജില്‍ നടന്ന സമ്മേളനം കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍. നന്ദികേശന് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി.പി. ബാലാദേവി മുഖ്യാതിഥിയായി. സത്യന് കൊവ്വല്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. പി.കെ. വിജയന്, എം.എ. അബ്ദുള്‍ ബഷീര്‍, കെ. ഏബ്രഹാം എസ്. അനില്‍കുമാര്‍, മനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
എന്‍. അജയകുമാര്‍, പി. മുഹമ്മദ്കുഞ്ഞി, ടി. കുഞ്ഞബ്ദുള്ള, പി.വി. നന്ദികേശന്, എ. സുധ, എം. ശംഭു നമ്പൂതിരി, പി.എം. ലത, വി. ഗായത്രി, എന്‍. ശുഭ, സി.എച്ച്. ഗൗരീശ, സി.കെ. സുരേന്ദ്ര, ബി. അമീത, കെ.എം. കനകം എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.