യുവതി ട്രെയിൻ തട്ടി മരിച്ചു
1418128
Monday, April 22, 2024 10:28 PM IST
നീലേശ്വരം: പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂളിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ക്ഷേത്രത്തിനു സമീപത്തെ നന്ദന (21) ആണ് മരിച്ചത്.
തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. പയ്യന്നൂർ മാതമംഗലം എരമം സ്വദേശി പരേതനായ സുരേഷിന്റെയും വിദ്യയുടെയും മകളാണ്. സഹോദരൻ: വിഷ്ണു. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.