കള്ളവോട്ടിന് കൂട്ടെന്ന്; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
1418583
Wednesday, April 24, 2024 7:41 AM IST
കാസര്‍ഗോഡ്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ചീമേനി 20-ാം ബൂത്തിലെ ബിഎല്‍ഒ എം. രവിയെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സസ്പെന്‍ഡ് ചെയ്തു. ഇരട്ടവോട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടും അവ നീക്കം ചെയ്തില്ലെന്നും കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകനായ എം.വി. ശില്പരാജ് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി.