കൊ​ ടി​ക്കു​ന്നി​ലി​ന് വി​ശ്ര​മ​മി​ല്ലാ​തെ നി​ശ​ബ്ദ പ്ര​ച​ര​ണം
Thursday, April 25, 2024 11:42 PM IST
കൊ​ട്ടാ​ര​ക്ക​ര:​ മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് നി​ശ​ബ്ദ പ്ര​ച​ര​ണ ദി​ന​മാ​യ ഇ​ന്ന​ലെ വി​വി​ധ തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര​യി​ലെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പ​മു​ള്ള​വ​രെ നേ​രി​ൽ​ക​ണ്ട് ആ​ശ​യ വി​നി​മ​യം ന​ട​ത്തി.

ച​ങ്ങ​നാ​ശേരി, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, പ​ത്ത​നാ​പു​രം, കു​ട്ട​നാ​ട്, കു​ന്ന​ത്തൂ​ർ എ​ന്നീ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ നേ​താ​ക്ക​ന്മാ​രെ​യും സ്ഥാ​നാ​ർ​ഥി ക​ണ്ടു. വൈ​കുന്നേരം ചെ​ങ്ങ​ന്നൂ​രി​ലെ കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മ​ിറ്റി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ന് രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യും കു​ടും​ബ​വും വോ​ട്ട് ചെ​യ്യും.