വ​ല്യ​ച്ച​ൻ ഗാ​നം സൂ​പ്പ​ർ ഹി​റ്റാ​യി
Thursday, April 25, 2024 11:42 PM IST
അ​രു​വി​ത്തു​റ: "അ​രു​വി​ത്തു​റ വ​ല്യ​ച്ചാ ഗീ​വ​ർ​ഗീ​സ് പു​ണ്യാ​ള കേ​ഴു​ന്നു നി​ൻ മ​ക്ക​ൾ തി​രു​ന​ട​യി​ൽ വ​ല്യ​ച്ചാ' എ​ന്ന ഗാ​നം സൂ​പ്പ​ർ​ഹി​റ്റാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ്ര​ശ​സ്ത ഭ​ക്തി​ഗാ​ന ര​ച​യി​താ​വാ​യ റ​വ. ഡോ. ​ജോ​യ​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ ര​ചി​ച്ച് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ജെ​യ്ക് സി. ​ബി​ജോ​യി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ സു​ധീ​പ് കു​മാ​ർ ആ​ല​പി​ച്ച ‘എ​ന്‍റെ വ​ല്യ​ച്ച​ൻ’ എ​ന്ന ആ​ൽ​ബ​ത്തി​ലെ ഗാ​ന​മാ​ണ് ശ്രോ​താ​ക്ക​ളു​ടെ മ​നം ക​വ​രു​ന്ന​ത്. ഈ ​സം​ഗീ​ത ആ​ൽ​ബം അ​രു​വി​ത്തു​റ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ദി​വ​സം പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ ബി​ജോ​യി ജേ​ക്ക​ബ് വെ​ള്ളൂ​കു​ന്നേ​ലി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു

ഒ​രു കോ​ടി ജ​ന്മ​മീ ഭൂ​മി​യി​ൽ ത​ന്നാ​ലും, അ​ൾ​ത്താ​ര ഒ​രു​ങ്ങി അ​ക​താ​രൊ​രു​ക്കി തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ​സ്ത ഭ​ക്തി​ഗാ​ന​ങ്ങ​ൾ എ​ഴു​തി​യ ഗാ​ന​ര​ച​യി​താ​വാ​ണ് റ​വ. ഡോ. ​ജോ​യ​ൽ പ​ണ്ടാ​ര​പ്പറ​മ്പി​ൽ. പാ​ലാ പ​ള്ളി തി​രു​പ്പ​ള​ളി, പ​റ​യു​വാ​നി​താ​ദ്യ​മാ​യി, ക​ലാ​പ​ക്കാ​ര തു​ട​ങ്ങി​യ വ​മ്പ​ൻ ഹി​റ്റു​ക​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​നും അ​രു​വി​ത്തു​റ വ​ല്യ​ച്ച​ന്‍റെ ഭ​ക്ത​നു​മാ​ണ് ജെ​യ്ക് സി. ​ബി​ജോ​യി വെ​ള്ളൂ​ക്കു​ന്നേ​ൽ. "ചെ​മ്പ​ക പൂ​ങ്കാ​വി​ലെ ചി​ത്ര​മ​ണി​കൊ​മ്പി​ലെ' എ​ന്ന ച​ല​ച്ചി​ത്ര ഗാ​ന​ത്തി​ലൂ​ടെ ഏ​റ്റ​വും മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ ഗാ​യ​ക​നാ​ണ് സു​ധീ​പ് കു​മാ​ർ. ഈ ​മൂ​ന്നു പേ​രു​ടെയും സാ​ന്നി​ധ്യ​മാ​ണ് ഈ ​ഭ​ക്തി​ഗാ​ന​ത്തെ സൂ​പ്പ​ർ​ഹി​റ്റാ​ക്കി​യ​ത്.