ഭൗമദിനത്തില്‍ കണ്ടല്‍ വനവത്കരണം
1418323
Tuesday, April 23, 2024 7:32 AM IST
നീലേശ്വരം: ലോക ഭൗമദിനത്തില്‍ പരിസ്ഥിതി പ്രവര്ത്തകന് പി.വി.ദിവാകരന് കടിഞ്ഞിമൂലയുടെ ജീവനം പദ്ധതിയുമായി സഹകരിച്ച് എന്‍സിസി 32 കേരള ബറ്റാലിയന് പടന്നക്കാട് നെഹ്റു കോളജിലെ കേഡറ്റുകള്‍ നീലേശ്വരം പുഴയോരത്ത് കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിച്ചു. 500 കണ്ടല്‍ തൈകളാണ് കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍ മുതല്‍ ഓര്‍ച്ച വരെ നീലേശ്വരം പുഴയോരത്ത് നട്ടത്.
കണ്ടല്‍ വനവത്കരണ പരിപാടി പി.വി.ദിവാകരന് കടിഞ്ഞിമൂല ഉദ്ഘാടനം ചെയ്തു.