പൂര്വവിദ്യാര്ഥി സംഗമം നടത്തി
1418570
Wednesday, April 24, 2024 7:17 AM IST
പരവനടുക്കം: ചെമ്മനാട് ജിഎച്ച്എസ്എസിലെ 2006-2007 എസ്എസ്എല്സി ബാച്ച് പൂര്വവിദ്യാര്ഥി സംഗമം 'ഓര്മകളിലെ നല്ലകാലം' സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര് ഉദ്ഘാടനം ചെയ്തു. ചാരുഹാസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ മണി, റാഫി, തങ്കമണി, ഉല്ലാസ്, സുഷമ, പ്രശാന്ത്, ഉഷ, രവീന്ദ്രന് എന്നിവര് സംസാരിച്ചു. കെ. രാജേഷ് സ്വാഗതവും പ്രിയംവദ നന്ദിയും പറഞ്ഞു.