കിണറ്റില്‍ വീണ പുള്ളിമാനെ രക്ഷപെടുത്തി
1418002
Monday, April 22, 2024 1:24 AM IST
കാഞ്ഞങ്ങാട്: ജനവാസ കേന്ദ്രത്തിലെത്തിയ പുള്ളിമാന്‍ കിണറ്റില്‍ വീണു. ഇന്നലെ രാവിലെ എട്ടോടെ മടിക്കൈ മൂന്നുറോഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് മാന്‍ വീണത്. കിണറ്റില്‍ അസ്വാഭാവിക അനക്കം കണ്ട സ്ഥല ഉടമ എത്തിനോക്കിയപ്പോഴാണ് പുള്ളിമാനെ കണ്ടത്.
നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫീസില്‍ നിന്ന് വനപാലകരെത്തി. ഉച്ചയ്ക്ക് 12 ഓടെ മാനെ പിടികൂടി കമ്പല്ലൂരിലെ കാട്ടിലേക്ക് വിട്ടയച്ചു. വീഴ്ചയില്‍ കാര്യമായ പരിക്കുകളൊന്നുമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിതിന്, വൈശാഖ്, യഥുകൃഷ്ണന്‍, അനശ്വര, ആതിര, അരുണ്‍, നവീണ്‍, സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഒരുമാസം മുമ്പ് പ്രദേശത്തെ മറ്റൊരു കിണറ്റില്‍ കാട്ടുപോത്ത് വീണിരുന്നു.