ജപ്പാൻ കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാക്കണം: കെവിവിഇഎസ്
1418650
Thursday, April 25, 2024 1:34 AM IST
മാലോം: ബളാൽ പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകുമായിരുന്ന ജപ്പാൻ കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യപ്രഭാഷണം നടത്തി.
തോമസ് കാനാട്ട്, കെ.എം. കേശവൻ നമ്പീശൻ, തോമസ് ചെറിയാൻ, സിബിച്ചൻ പുളിങ്കാല, എ.ജെ.അഗസ്റ്റിൻ, സോണി അലക്സ്, ഡേവിസ് കുര്യൻ, ജിജി ആൻ്റണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടോമിച്ചൻ കാത്തിരമറ്റം (പ്രസിഡന്റ്), എ.ജെ.അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), സോണി അലക്സ് (ട്രഷറർ).