പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന്‍ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു; പി​ഴ​യ​ട​യ്ക്കാ​ത്ത പി​താ​വി​ന് 15 ദി​വ​സം ത​ട​വു​ശി​ക്ഷ
Tuesday, January 24, 2023 1:31 AM IST
കാ​സ​ര്‍​ഗോ​ഡ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യ പി​താ​വ് പി​ഴ​യ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് 15 ദി​വ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ച​ട്ട​ഞ്ചാ​ല്‍ തെ​ക്കി​ല്‍ സ്വ​ദേ​ശി​യാ​യ 57കാ​ര​നെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2022 ജൂ​ണ്‍ മൂ​ന്നി​ന് ച​ട്ട​ഞ്ചാ​ല്‍ നി​സാ​മു​ദ്ദീ​ന്‍ ന​ഗ​റി​ല്‍ മേ​ല്‍​പ​റ​മ്പ് പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു​വ​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പി​ടി​കൂ​ടി​യ​ത്. 25,000 രൂ​പ​യാ​ണ് കോ​ട​തി പി​ഴ​ശി​ക്ഷ വി​ധി​ച്ച​ത്.

‌ എ​ന്നാ​ൽ, പി​ഴ അ​ട​യ്ക്കാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കാ​ണ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.