വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണം- ബിഷപ് ഡോ. ​അ​ല​ക്സ്‌ വ​ട​ക്കും​ത​ല
Monday, December 5, 2022 1:00 AM IST
ക​ണ്ണൂ​ർ: വി​ഴി​ഞ്ഞ​ത്ത് മൂ​ന്ന​ര മാ​സ​മാ​യി സ​മ​രം ചെ​യ്യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ദു​ർ​വാ​ശി വെ​ടി​ഞ്ഞ് അ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ്‌ വ​ട​ക്കും​ത​ല. വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള തീ​ര​ശോ​ഷ​ണ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​ൽ​സി​എ സു​വ​ർ​ണ ജു​ബി​ലി ആ​ഘോ​ഷ​ങ്ങ ളു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സു​വ​ർ​ണ ജൂ​ബി​ലി സം​ഗ​മ​വും സ​മു​ദാ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി ക്കു​ക​യാ​യി​രു​ന്നു ക​ണ്ണൂ​ർ ബി​ഷ​പ്.

സ​മ​ര​മു​ഖ​ത്തു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ​ർ​ക്കാ​ർ അ​ട​ച്ച് ആ​ക്ഷേ​പി​ക്കാ​തെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് തീ​ര​ശോ​ഷ​ണം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സു​താ​ര്യ​വും ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്ത​ണം. പ്ര​ള​യ​കാ​ലത്ത് കേ​ര​ള​ത്തി​ന്‍റെ സൈ​ന്യം എ​ന്നു വി​ളി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​പ്പോ​ൾ രാ​ജ്യ​ദ്രോ​ഹി​ക​ൾ എ​ന്ന് വി​ളി​യ്ക്കു​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്നും ഡോ. ​അ​ല​ക്സ്‌ വ​ട​ക്കും​ത​ല പ​റ​ഞ്ഞു. സി​സ്റ്റ​ർ മ​രി​യ സെ​ലി​ൻ ന​ഗ​ർ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ക​ണ്ണൂ​ർ ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​ക​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്നു ത​യ്യി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നും വാ​ഹ​ന​ജാ​ഥ​യാ​യി കൊ​ണ്ടു​വ​ന്ന പ​താ​ക രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ആ​ന്‍റ​ണി ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്നാ​യി​രു​ന്നു പൊ​തു​സ​മ്മേ​ള​നം.

ക​ണ്ണൂ​ർ മേ​യ​ർ ടി.​ഒ. മോ​ഹ​നൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യ​തി​ഥി​ക​ളാ​യി​രു​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റോ​ണ സ​മു​ദാ​യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. കെ​ആ​ർ​എ​ൽ​സി​സി അ​സോ​സി യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജി​ജു അ​റ​യ്ക്ക​ത്ത​റ സ​മു​ദാ​യ ഉ​ന്ന​തി​യും വി​ദ്യ​ഭ്യാ​സ​വും ,സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി ജെ ​തോ​മ​സ് സം​വ​ര​ണ​വും സു​പ്രീം കോ​ട​തി വി​ധി​യും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ഡോ. ​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, ഗോ​ഡ്സ​ൺ ഡി​ക്രൂ​സ്, ക്രി​സ്റ്റ​ഫ​ർ ക​ല്ല​റ​ക്ക​ൽ, റ​വ. ഡോ. ​ജോ​യി പൈ​നാ​ട​ത്ത്, സി​സ്റ്റ​ർ വീ​ണ പാ​ണ​ങ്കാ​ട്ട്, ഷെ​ർ​ളി സ്റ്റാ​ൻ​ലി, സ​ബി​ൻ ക​ള​ത്തി​ൽ, ജോ​ൺ ബാ​ബു, കെ.​എ​ച്ച്. ജോ​ൺ, ഷി​ബു ഫെ​ർ​ണാ​ണ്ട​സ്, റി​നേ​ഷ് ആ​ന്‍റ​ണി, ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.