വീസ ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണ​സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്ത്
Tuesday, November 29, 2022 12:39 AM IST
ശ്രീ​ക​ണ്ഠ​പു​രം: കു​വൈ​റ്റി​ലേ​ക്ക് വീസ വാ​ഗ്ദാ​നം ചെ​യ്ത് പ​യ്യാ​വൂ​ർ കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ​നി​ന്ന്‌ ട്രാ​വ​ൽ​സ് ഉ​ട​മ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.
പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം പേ​യാ​ട് സ്വ​ദേ​ശി ഗ്രേ​ഷി (48) നെ ​തേ​ടി​യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ റ​ജി സ്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യ​ത്. ഗ്രേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തെ ഇ ​അ​സോ​സി​യേ​റ്റ്സ് ട്രാ​വ​ൽ ഏ​ജ​ൻ​സി പൂ​ട്ടി​യ നി​ല​യി​ലാ​ണ്. കു​ന്ന​ത്തൂ​രി​ലെ യു​വ​തി പ​ണ​മ​യ​ച്ച എ​സ്ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് വ​ള​പ്പ് ബ്രാ​ഞ്ചി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. നേ​ര​ത്തെ ശാ​സ്ത​മം​ഗ​ലം ജ​വ​ഹ​ർ കോ​ള​നി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഗ്രേ​ഷ് അ​ടു​ത്ത​കാ​ല​ത്താ​ണ് പേ​യാ​ട് താ​മ​സം തു​ട​ങ്ങി​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​താ​യാ​ണ് സൂ​ച​ന. വീ​സ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര​വ​ധി പ​രാ​തി​ക​ളു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
കു​വൈ​റ്റി​ൽ സ്കൂ​ൾ റി​സ​പ്ഷ​നി​സ്റ്റാ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കു​ന്ന​ത്തൂ​രി​ലെ യു​വ​തി​യി​ൽ​നി​ന്ന് 1,20,000 രൂ​പ​യാ​ണ് ഗ്രേ​ഷ് ത​ട്ടി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ര​ണ്ടു ത​വ​ണ​യാ​യി ഒ​രു ല​ക്ഷം രൂ​പ അ​ക്കൗ​ണ്ട് വ​ഴി​യും ഏ​പ്രി​ലി​ൽ 20,000 രൂ​പ ഗൂ​ഗി​ൾ പേ​യാ​യു​മാ​ണ് യു​വ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് വീസ​യോ പ​ണ​മോ ന​ൽ​കാ​തെ വ​ഞ്ചി​ച്ച​താ​യാ​ണ് പ​രാ​തി.