കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് യോ​ഗ്യ​താ​ മ​ത്സ​ര​ങ്ങ​ള്‍​ക്ക് തൃ​ക്ക​രി​പ്പൂ​രി​ല്‍ തു​ട​ക്കം
Monday, September 26, 2022 1:02 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് യോ​ഗ്യ​താ​മ​ത്സ​ര​ങ്ങ​ള്‍​ക്ക് ന​ട​ക്കാ​വി​ലെ രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ര്‍​ഫി​ല്‍ തു​ട​ക്ക​മാ​യി. കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​മ​നു, ഡി​എ​ഫ്എ സെ​ക്ര​ട്ട​റി ടി.​കെ.​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം ടി.​വി.​ബാ​ല​ന്‍, കെ.​എം.​കു​ഞ്ഞി, വി.​പി.​പി.​ഷു​ഹൈ​ബ്, ഡോ.​വി.​രാ​ജീ​വ​ന്‍, സി.​വി.​ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് ടീം ​ബൈ​സ​ന്‍റൈ​ൻ കൊ​ച്ചി​യെ ഒ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​ളി​യി​ലെ കേ​മ​നാ​യി പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് ടീ​മി​ലെ കെ.​ശ്രീ​രാ​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ആ​ല​പ്പി എ​ഫ്‌​സി തൃ​ശൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ടീ​മു​മാ​യി ഏ​റ്റു​മു​ട്ടും. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ഉ​ള്‍​പ്പെ​ടെ 11 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.