കെ.പി. മാധവന് അനുസ്മരണം സംഘടിപ്പിച്ചു
1544239
Monday, April 21, 2025 6:47 AM IST
നെടുമങ്ങാട്: സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.പി. മാധവന്റെ പതിമൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും ഓർമ്മമരത്തൈകളുടെ വിതരണവും നടത്തി.
പ്രസിഡന്റ് പുലിപ്പാറ യൂസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നെടുമങ്ങാട് ശ്രീകുമാർ, കെ. സോമശേഖരൻ നായർ, തോട്ടുമുക്ക് പ്രസന്നൻ, നൗഷാദ് കായ്പാടി, വഞ്ചുവം ഷറഫ്, ഇല്യാസ് പത്താം കല്ല്, തോട്ടുമുക്ക് വിജയൻ, വെമ്പിൽ സജി, എ. മുഹമ്മദ്, അനിൽ ജെ തുടങ്ങിയവർ പങ്കെടുത്തു.