നെ​യ്യാ​റ്റി​ന്‍​ക​ര : മ​ണ്ണൂ​ര്‍ മ​ണ്ണ​ടി നാ​ഗ​ര്‍​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ വാ​ര്‍​ഷി​ക​വും ഉ​ത്രാ​ട​പൊ​ങ്കാ​ല​യും നേ​ര്‍​ച്ച​ക്കാ​വ​ടി ഘോ​ഷ​യാ​ത്ര​യും ഉ​ള്‍​പ്പെ​ടു​ന്ന മ​ഹോ​ത്സ​വം ​ഇന്ന് ആരംഭിക്കും. രാ​വി​ലെ 6.30 ന് ​ക്ഷേ​ത്ര​ം ത​ന്ത്രി അ​ന​ന്തേ​ശ്വ​ര​ഭ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​ഗ​ണ​പ​തി​ഹോ​മം നടത്തും.

നാ​ളെ രാ​വി​ലെ 11 ന് ​മ​ഹാ​നാ​ഗ​രൂ​‌‌ട്ട്, പു​ള്ളു​വ​ന്‍​പാ ട്ട്, രാ​ത്രി 7.30ന് ​മെ​ഗാ തി​രു​വാ​തി​ര. 23ന് ​വൈ​കു​ന്നേ​രം നേ​ര്‍​ച്ച​ക്കാ​വ​ടി ഘോ​ഷ​യാ​ത്ര.

ഉ​ത്സ​വ​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​റും സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​റും അ​റി​യി​ച്ചു.