വ്യാജരേഖ ചമച്ച് വായ്പയെടുത്ത ജീവനക്കാർക്ക് എതിരെ കേസ്
1544223
Monday, April 21, 2025 6:40 AM IST
കാട്ടാക്കട: വ്യാജരേഖ ചമച്ചു ചിട്ടിത്തുകയിൽനിന്ന് ഒൻപതു ലക്ഷത്തോളം വായ്പയെടുത്തെന്ന പരാതിയിൽ ഊരൂട്ടമ്പലം സർവീസ് സഹകരണബാങ്കിലെ രണ്ടു ജീവനക്കാർക്കെതിരേ മാറനല്ലൂർ പോലീസ് കേസെടുത്തു. സെക്രട്ടറി ശ്യാംജി, പ്യൂൺ തസ്തികയിൽ ജോലിനോക്കുന്ന മായ എന്നിവർക്കെതിരേയാണ് കേസെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് നേരത്തേ പരാതിയുണ്ടായതിനെ തുടർന്നാണ് സഹകരണ ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജോയിന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറനല്ലൂർ പോലീസ് കേസെടുത്തത്.