ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി
1544218
Monday, April 21, 2025 6:29 AM IST
തിരുവനന്തപുരം: കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് (കെസി സി) വട്ടിയൂർകാവ് അസംബ്ലി മണ്ഡലത്തിലെ വട്ടിയൂർകാവ് സോണിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. മൂന്നാംമൂട് ക്രിസ്താശ്രമം സിഎസ്ഐ പള്ളിയിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ലോഗോ പ്രകാശനവും അഡ്വ. സജി എൻ സ്റ്റുവർട്ട് നിർവഹിച്ചു.
കെസിസി കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ ടി.ഇ.സ്റ്റീഫൻസണ്‍ അധ്യക്ഷത വഹിച്ചു. നോബിൾ മില്ലർ ക്ലാസുകൾക്കു നേതൃത്വം നൽകി. കെസിസി അസംബ്ലി ട്രഷറർ ടി.ജെ. മാത്യു മാരാമണ്‍, സോണ്‍ സെക്രട്ടറി ജെ. വർഗീസ്, സോണ്‍ ട്രഷറർ അശ്വിൻ ഇ ഹാംലെറ്റ്, പി.ആർ. നിബിൻ എന്നിവർ പ്രസംഗിച്ചു.