ലഹരിവിരുദ്ധ വാഹന പ്രചാരണ ജാഥ
1544213
Monday, April 21, 2025 6:29 AM IST
വെള്ളറട: ജനാധിപത്യ കേരള കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സംരക്ഷണ ലഹരി വിരുദ്ധ വാഹനപ്രചരണ ജാഥ സംഘടിപ്പിക്കും. ജനാധിപത്യ കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലട നാരായണ്‍ പിള്ള ആനാവൂര്‍ കാനക്കോട് ജംഗ്ഷനില്‍ 30 വൈകുന്നേരം മൂന്നിന് ഉദ്ഘാടനം ചെയ്യും.
മേയ് ഒന്നിനു വൈകുന്നേരം നാലിനു കുന്നത്തുകാല്‍ ജംഗ്ഷനില്‍ സമാപിക്കുന്ന ജാഥയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗം റോബിന് പ്ലാവിള, കര്‍ഷക യൂണിയന് മണ്ഡലം പ്രസിഡന്റ് മണവാരി ജോണ്സന് നാടാര്‍ എന്നിവര്‍ നേതൃത്വം നല്ക്കും. വിവിധ കര്‍ഷക സംഘടനകള്‍ സ്വീകരണം നല്ക്കും.
മേയ് പത്തിനു വൈകുന്നേരം മൂന്നിനു നടക്കുന്ന സമാപന സമ്മേളനവും കര്‍ഷക സംഗമവും മുന്‍ മന്ത്രി ആന്റണി രാജു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയര്മാന് വാമനപുരം പ്രകാശ് കുമാര്‍ മുഖ്യപ്രഭാഷണവും ജില്ലാ പ്രസിഡന്റ് തോമസ് ഫെര്‍ണാണ്ടസ് കിടപ്പുരോഗികള്‍ക്ക് ധനസഹായ വിതരണവും നിര്‍വഹിക്കും.
കോര്പറേഷന് കൗണ്‍സിലര്‍ മേരി ജിപ്സി പ്രതിഭകളെ അനുമോ ദിക്കും. സംസ്ഥാന കമ്മിറ്റി അംഗം ബീമാപള്ളി പീര്‍മുഹമ്മദ് ഭാഷ്യക്കിറ്റ് വിതരണവും പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് ആന്റെ ണി വെള്ളറട മെമ്പര്‍ഷിപ്പ് വിതരണവും നിര്‍വഹിക്കുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.