മിഞ്ചിധരിച്ച കാൽവിരൽ നീരുവന്നു വീര്‍ത്തു; രക്ഷകരായി ഫയര്‍ഫോഴ്സ്
1543963
Sunday, April 20, 2025 6:13 AM IST
പേരൂര്‍ക്കട: കാലില്‍ അണിയുന്ന മോതിരമായ മിഞ്ചി വിരലില്‍ ഇറുകിയതോടെ നീരുവന്നു വീര്‍ത്തു. ഒടുവില്‍ ഫയര്‍ഫോഴ്സ് തിരുവനന്തപുരം യൂണിറ്റിലെ സംഘം രക്ഷകരായി പ്രവര്‍ത്തിച്ചു. വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം. ചെന്നൈ ചന്ദ്രചൂഡേശ്വര നഗര്‍ സ്വദേശിനി രാജലക്ഷ്മി (62) യാണ് ഇടതുകാല്വിരലില് മിഞ്ചി കുടുങ്ങി നീരുമായി ഫയര്‍ഫോഴ്സ് ഓഫീസില്‍ എത്തിയത്.
രാജലക്ഷ്മി അടങ്ങിയ സംഘം ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്സ് ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് കട്ടര്‍ ഉപയോഗിച്ച് മിഞ്ചി നീക്കം ചെയ്തത്. പ്രശ്നം പരിഹരിച്ച ഫയര്‍ഫോഴ്സ് ടീമിന് നന്ദിപറഞ്ഞാണ് രാജലക്ഷ്മിയും സംഘവും മടങ്ങിയത്.