ലഹരിയുമായി ഒരാള്‍ പിടിയില്‍
1543959
Sunday, April 20, 2025 6:10 AM IST
പേരൂര്‍ക്കട: ലഹരിപദാര്‍ഥങ്ങളുമായി ഒരാളെ പേരൂര്‍ക്കട പോലീസ് പിടികൂടി. പേരൂര്‍ക്കട സ്റ്റേഷന് പരിധിയില്‍ മുക്കോലയ്ക്കലില്‍ താമസിക്കുന്ന രാജേഷ് (45) ആണ് പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് പോലീസ് പേരൂര്‍ക്കട ജംഗ്ഷനില്‍ നടത്തിയ വാഹനപരിശോധനയ് ക്കിടെയാണ് സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്.
ലഹരിപദാര്‍ഥമായ ശംഭു വലിയ കവര്‍ നാലു പാക്കറ്റും അതിനുള്ളില്‍ 22 പാക്കറ്റുകളും കൂടാതെ കൂള്‍ കൂള്‍ മൂന്നു വലിയ പാക്കറ്റും അതിനുള്ളിലുണ്ടായിരുന്ന എട്ടു പാക്കറ്റുകളുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.