എൺപതാം ജന്മദിനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അനന്തപുരിയുടെ ആദരവ്
1543947
Sunday, April 20, 2025 6:02 AM IST
തിരുവനന്തപുരം: എൺപതാം ജന്മദിനത്തിലും ആഘോഷമില്ലാതെ ഈസ്റ്റർ ദിനശുശ്രൂഷകൾക്കായി തിരുവനന്തപുരത്തെത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അപ്രതീക്ഷിതമായി ഒരു ആദരവ്.
ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ആഭിമുഖ്യത്തിൽ ലൂർദ് ചർച്ചിൽ നടന്ന ലളിതമായ ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,
ഭാരവാഹികളായ സാജൻ വേളൂർ, പ്രഫ. ഷേർളി സ്റ്റുവാർട്ട്, ലെഫ്. കേണൽ സാജു ദാനിയൽ, ഡെന്നിസ് ജേക്കബ്, ഡോ. സുരേഷ് ബൽരാജ് , വികാരി ജനറാൾ മോൺ. ജോൺ തെക്കേക്കര, സ്വാമി സുബി ഭിത്, സബീർ തിരുമല തുടങ്ങിയവരും പങ്കെടുത്തു.
എൺപത് പുഷ്പങ്ങളുള്ള ബൊക്കെയും, ജന്മദിന കേക്കും സ്വാമി ഗുരുരത്നം ജ്ഞാ നതപസ്വിയും ഇമാം സുഹൈബ് മൗലവിയും, ജോർജ് സെബാസ്റ്റ്യനും ചേർന്നു കർദിനാളിനു സമ്മാനിച്ചു.