കാര്‍ നിയന്ത്രണംവിട്ടു; വിനോദസഞ്ചാരികൾക്കു പരിക്ക്
1544215
Monday, April 21, 2025 6:29 AM IST
നെടുമങ്ങാട്: കാര്‍ നിയന്ത്രണംവിട്ടു വഴിയോരത്തെ റോഡു നിര്‍മാണ സാമഗ്രികളിലേയ്ക്ക് ഇടിച്ചു കയറി വിനോദസഞ്ചാരികള്‍ക്കു പരിക്കേറ്റു. നെടുമങ്ങാട് വെമ്പായം റോഡില്‍ ഇരിഞ്ചയത്തിനു സമീപം ഇന്നലെ രാവിലെ ഏ ഴോടെയായിരുന്നു അപകടം.
മരുതൂര്‍ കിയാ ഷോറൂമിലെ ജീവനക്കാരായ വിഷ്ണു ചന്ദ്രന്(29), അര്ജുന്(29), അരുണ്‍ കൃഷ്ണന്(27),ശിവപ്രസാദ്(26), മുരളി (24)എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നാറിലേയ്ക്ക് വിനോദയാത്രപോയി മടങ്ങിവരുന്ന വേളയിലായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണംവിട്ട് റോഡുവശത്ത് അടുക്കി നിരത്തിയിരുന്ന ഓടസ്ലാബുകളിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.