ഉപവാസ സമരം നടത്തി
1544224
Monday, April 21, 2025 6:40 AM IST
നേമം: മേലാംങ്കോട് - കരുമം പുഞ്ചക്കരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, പാപ്പനംകോട് ജംഗ്ഷനിൽ മേൽപ്പാലമോ സിഗ്നൽ സംവിധാനമോ ഏർപ്പെടുത്തുക, മേലാംകോട് റേഡിയോ പാർക്ക് നവീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പാപ്പനംകോട് മണ്ഡലം പ്രസിഡന്റ് മേലാങ്കോട് ജയ്മോൻ 24 മണിക്കൂർ ഉപവാസ സമരം നടത്തി.
കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി ജി.വി. ഹരി, യുഡിഎഫ് നേമം മണ്ഡലം ചെയർമാൻ കമ്പറ നാരായണൻ, ഡിസിസി ജനനൽ സെക്രട്ടറി പ്രേംജി, നേമം ബ്ലോക്ക് പ്രസിഡന്റ് കെ. പി. അജിത് ലാൽ, കൊറ്റാമം വിമൽ കുമാർ, കരുമം സുന്ദരേശൻ, വി.എസ്. വിഷ്ണു, സുജി സുരേഷ്, രമാദേവി എന്നിവർ പ്രസംഗിച്ചു.