തുളസികുമാർ അനുസ്മരണം
1544238
Monday, April 21, 2025 6:47 AM IST
നെടുമങ്ങാട്: സിപിഎം ആട്ടുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കെ അന്തരിച്ച എസ്. തുളസികുമാറിന്റെ നാലാമത് ചരമവാർഷികം ആചരിച്ചു. അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം ഡി.കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ആട്ടുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവ് കുമാർ അധ്യക്ഷനായി.
ഏരിയാ സെക്രട്ടറി കെ.പി. പ്രമോഷ്, എസ്.എസ്. ബിജു, ടി.എസ്. ബൈജു, എൻ.ആർ. ബൈജു, എം. ഗിരീഷ്കുമാർ, എസ് ആർ ഷൈൻലാൽ, എൽ എസ് ലിജു, എസ്.കെ. ബിജുകുമാർ, എം.എം. അഷറഫ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം ശ്രീജു സ്വാഗതവും, ബി. രാജു നന്ദിയും പറഞ്ഞു. അനുസ്മരണ യോഗത്തിനു മുന്നോടിയായി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.