കിഴക്കിന്റെ കാൽവരി ബോണക്കാട് കുരിശുമല തീർഥാടനം സമാപിച്ചു
1543949
Sunday, April 20, 2025 6:02 AM IST
വിതുര : കിഴക്കിന്റെ കാൽവരി ബോണാക്കാട് കുരിശുമല തീർഥാടനം സമാപിച്ചു. ദുഃഖവെള്ളി ദിനത്തിൽ കുരിശിന്റെ വഴി, കുരിശാരാധന, പീഡാനുഭവ പ്രഭാഷണം, കുരിശു ചുംബനം തുടങ്ങിയ തിരുക്കർമങ്ങൾക്ക് ഇടവക വികാരി ഫാ. റിനോയ് കാട്ടിപ്പറമ്പിൽ നേതൃത്വം നൽകി.
ഫാ. ജോയി കല്ലറയ്ക്കൽ പ്രഭാഷണം നടത്തി. ഇടവക സഹവികാരി ഫാ. ലിജോ മോൻ സഹകർമികനായി. കുരിശിന്റെ വഴിക്കു നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.