കരകുളത്ത് രണ്ടാമത്തെ വഴിയിടം ഏണിക്കരയിൽ
1543957
Sunday, April 20, 2025 6:10 AM IST
നെടുമങ്ങാട്: കരകുളം പഞ്ചായത്തിലെ രണ്ടാമത്തെ വഴിയിടം ഏണിക്കരയില്‍ മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
യൂത്ത് ക്ലബുകള്‍ക്കുള്ള സ്പോര്‍ട്ട്സ് കിറ്റുകളുടെ വിതരണവും ഗെയിം ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. ആധുനിക സൗകര്യങ്ങളോടെ ഏണിക്കര പൊതുചന്തയ്ക്ക് സമീപത്തായാണ് 24 ലക്ഷം രൂപ ചെലവിട്ട് വഴിയിടം നിര്‍മിച്ചിരിക്കുന്നത്.
തെങ്കാശിപ്പാതയിലെ ദീര്‍ഘദൂര യാത്രികര്‍ക്ക് വളരെ ആശ്വാസകരമാകും ഏണിക്കരയിലെ ടേക്ക് എ ബ്രേക്ക്. വിശ്രമത്തോടൊപ്പം കഫ്റ്റീരിയയും സജ്ജമാക്കിയിട്ടുണ്ട്.