മന് കി ബാത് നെടുമങ്ങാട് താലൂക്ക് സ്വാഗതസംഘം രൂപീകരിച്ചു
1543956
Sunday, April 20, 2025 6:10 AM IST
നെടുമങ്ങാട്: പ്രധാനമന്ത്രിയുടെ മന് കി ബാത് പ്രഭാഷണ പരമ്പരയെ അടിസ്ഥാനമാക്കി നെഹ്റു യുവ കേന്ദ്ര ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നെടുമങ്ങാട് താലൂക്ക് സ്വാഗത സംഘം രൂപീകരിച്ചു. മന് കി ബാത് സീസണ് നാലില്‍ നെടുമങ്ങാട് താലൂക്കില്‍നിന്നും പങ്കെടുത്തവരെ ആദരിക്കുന്നതിനും സീസണ് അഞ്ച് മത്സരങ്ങള്‍ നടത്തുന്നതിനും വേണ്ടിയാണ് സ്വാഗത സംഘം രൂപീകരിച്ചത്.
നെഹ്റു യുവ കേന്ദ്ര മുന്‍ ഡയറക്ടറും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന് ഡയറക്ടറുമായ ഡോ. രാധാകൃഷ്ണന് നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. നന്ദിയോട് സതീശന് അധ്യക്ഷനായി. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറം ജയകുമാര്‍, കെ. കൃഷ്ണന്, കൗണ്‍സിലര്‍ സുമയ്യാ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ജി.എസ്. സജികുമാര്‍, അഡ്വ. അരവിന്ദാക്ഷന്‍നായര്‍ -രക്ഷാധികാരികള്‍, ശോഭനകുമാര്‍- ചെയര്മാന്, എസ്. സിന്ധു- വൈസ് ചെയര്‍പേഴ്സണ്‍, നന്ദിയോട് സതീശന്, കൃഷ്ണന്- കണ്‍വീനര്‍മാര്‍, തുളസീധരന്‍, മധുസൂദനന് - ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു.