കിണറ്റില്‍വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
1544220
Monday, April 21, 2025 6:29 AM IST
വെള്ളറട: പെരുങ്കടവിളയിൽ കിണറ്റിൽവീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തു. ചുള്ളിയൂര്‍ വാര്‍ഡില്‍ കാക്കണം രേവതി സദനത്തില്‍ ക്ഷീരകര്‍ഷകയായ രേണുകയുടെ പശു വാണ് അബദ്ധത്തില്‍ കാക്കണം ജംഗ്ഷനിലെ കിണറ്റില്‍ വീണത്.
വിവരമറിഞ്ഞ് എത്തിയ നെയ്യാറ്റിന്‍കര ഫയര്‍സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വിജയന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ രമേശ് കുമാര്‍, മനുമോഹനന്‍, ചന്ദ്രന്, രഞ്ജിത്ത്, നിഷാദ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം നാട്ടുകാരുടെ സഹായത്തോടെ അതിസാഹസമായി പശുവിനെ പരുക്കുകളില്ലാതെ പുറത്തെത്തിക്കുകയായിരുന്നു.
പതിനഞ്ചടിയോളം താഴ്ചയുള്ളതും, വിസ്തൃതി കുറഞ്ഞതുമായ കിണറ്റില്‍നിന്ന് വളരെ പ്രയാസപെട്ടാണ് പശുവിനെ പുറത്തെടുത്തത്. വെറ്റിനറി ഡോക്ടര്‍ സ്ഥലത്തെത്തി ചികിത്സ നല്കി. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്, അംഗങ്ങളായ വിമല, സ്നേഹലത, ധന്യ പി. നായര്‍, സചിത്ര എന്നിവരുടെ സാനിദ്ധ്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.