പെണ്‍കുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റില്‍
1543958
Sunday, April 20, 2025 6:10 AM IST
പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ആലൂക്കാട് മൂന്നോട്ടുമുക്ക് ടി.സി - 48 / 1302 -ല്‍ താമസിക്കുന്ന സയിദിന്റെ മകന് ജാസിമിനെ (18) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നതായി പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പൂന്തുറ എസ്എച്ച്ഒ നിയാസിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍, ജയപ്രകാശ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് ജാസിമിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.