എൻസിസി മേധാവി കേരളം സന്ദർശിക്കുന്നു
1543951
Sunday, April 20, 2025 6:02 AM IST
തിരുവനന്തപുരം: എൻസിസിയുടെ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ ജനറൽ ഗുർബീർപാൽ സിംഗ് അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തി. സംസ്ഥാനത്തെ വിവിധ എൻസിസി യൂണിറ്റുകൾ അദ്ദേഹം സന്ദർശിക്കും.
ഇന്ന് വയനാട്ടിലെ കൽപ്പറ്റയിൽ, 5 കേരള ബറ്റാലിയൻ എൻസിസിയുടെ ഓഫീസ് സന്ദർശിക്കുകയും, എൻസിസി കേഡറ്റുകൾ, എൻസിസി ഓഫീസർമാർ, സൈനികർ എന്നിവരുമായി സംവദിക്കുകയും ചെയ്യും. 23നു തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം കോവളം കടൽത്തീരത്ത് നടക്കുന്ന പാരാ സെയ്ലിംഗ് ട്രെയിനിംഗിൽ പങ്കെടുക്കും.