ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
1544070
Monday, April 21, 2025 12:56 AM IST
പേരൂര്‍ക്കട: കരമനയാര്‍ ഒഴുകുന്ന വട്ടിയൂര്‍ക്കാവ് ആയിരവല്ലി ക്ഷേത്രത്തിനു സമീപം മേലേക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കേശവദാസപുരം കെകെആര്എ ഹൗസ് നമ്പര്‍ 5ല്‍ ബൈജുവിന്റെയും പ്രസന്നയുടെയും മകന് രാഹുല്‍ (27) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം നാലിനായിരുന്നു സംഭവം.
രാഹുലും സുഹൃത്തുക്കളായ നാലുപേരും ചേര്‍ന്ന് ആയിരവല്ലി മേലേക്കടവില്‍ ബൈക്കുകളിലായി എത്തി, കുളിക്കാനിറങ്ങിയ രാഹുല്‍ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടർന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തി. തിരുവനന്തപുരം ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന് ഓഫീസര്‍ ഷാജിഖാന്റെ നേതൃത്വത്തിലുള്ള സ്കൂബ ടീം സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. കടവില്‍ നിന്ന് 20 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ജിനിയാണ് ഭാര്യ. മക്കൾ : ഋതിക, ഋഷിക. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.