ലഹരിവിരുദ്ധ പ്രചാരണ പരിപാടി നടത്തി
1544237
Monday, April 21, 2025 6:47 AM IST
നെടുമങ്ങാട്: ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എൻഎസ്എസ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. അരുവിക്കര ഭഗവതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രചാരണ പരിപാടി അരുവിക്കര സർക്കിൾ ഇൻസ്പെക്ടർ മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് രാജേന്ദ്രൻ നായർ അധ്യക്ഷനായി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം വിജയൻ നായർ, പഞ്ചായത്തംഗം ഗീതാഹരികുമാർ, കരയോഗം സെക്രട്ടറി വിശ്വംഭരൻ നായർ, വൈസ് പ്രസിഡന്റ് മോഹൻ കുമാർ, മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ, റിട്ട. സബ് ഇൻസ്പെക്ടർ ചന്ദ്രമോഹൻ, ജയവിജയൻ എന്നിവർ സംസാരിച്ചു.
നെടുമങ്ങാട്: ചാങ്ങ ദേവീവിലാസം എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ കരയോഗം പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. പ്രദീപ്കുമാർ, വൈസ് പ്രസിഡന്റ് ചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.