യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
1543964
Sunday, April 20, 2025 6:13 AM IST
പൂന്തുറ: യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പള്ളിത്തെരുവ് ടി.സി - 46 / 375 പുതുവല്‍ വീട്ടില്‍ വഹാവിന്റെ മകന് ആന്‍സില്‍ (28) ആണ് പിടിയിലായത്.
കമലേശ്വരം ഗംഗാനഗര്‍ സ്വദേശി വിനീഷിനെ (29) വീടിനു സമീപത്തുവച്ചു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ആന്‍സില്‍. കേസിലെ ഒന്നാം പ്രതി കമലേശ്വരം ഗംഗാനഗര്‍ സ്വദേശി ഷബീറിനെ (39) പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഷബീറിന്റെ സുഹൃത്താണ് പിടിയിലായ ആന്‍സില്‍.
ഷബീറിനു വിനീഷുമായുളള വ്യക്തിവിരോധമായിരുന്നു ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ വിനീഷിന്റെ തലയില്‍ ആഴത്തില്‍ വേട്ടെറ്റിരുന്നതായി പോലീസ് പറഞ്ഞു.
പൂന്തുറ എസ്എച്ച്ഒ നിയാസിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍, ജയപ്രകാശ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് ആന്സിലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.