ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
1544230
Monday, April 21, 2025 6:40 AM IST
നെയ്യാറ്റിന്‍കര: ബിജെപി അധികാരത്തില്‍ വന്നാലേ കേരളം നന്നാവുകയുള്ളൂവെന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. നെയ്യാറ്റിന്‍കര മൂന്നുകല്ലിന്മൂട്ടില് ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസ് "നമോ ഭവന്' ഇന്നലെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയേയും എന്ഡിഎയേയുംകുറിച്ച് എല്‍ഡിഎഫും യുഡിഎഫും വ്യാജപ്രചാരണം നടത്തുന്നുണ്ട്. ഈ രണ്ടു കൂട്ടരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ജനങ്ങളുടെ മനസില്‍ ബിജെപിയെക്കുറിച്ച് വിഷം നിറക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരൻ, മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു എന്നിവര്‍ സംബന്ധിച്ചു.