എൻഎസ്എസ് താലൂക്ക് വനിതാ യൂണിയൻ വാർഷികം
1543965
Sunday, April 20, 2025 6:13 AM IST
നേമം: തിരുവനന്തപുരം താലുക്ക് എൻഎസ്എസ് വനിതാ യൂണിയന്റെയും വനിതാ ക്ഷേമ സമിതിയുടെ 29-ാം വാർഷികം നിറമൺകര എൻഎസ്എസ് കോളജ് ഓഡിറ്റോറിയത്തിൽ നടത്തി. വാർഷിക സമ്മേളനം എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡന്റ് എം. ഈശ്വരി അമ്മ അധ്യക്ഷത വഹിച്ചു.
ഡോ. ജി. മീരാസുരേഷ്, യൂണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ, യൂണിയൻ സെക്രട്ടറി വിജൂ വി. നായർ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിനി അമ്മ, സെക്രട്ടറി ലീലാ കരുണാകരൻ നായർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ അതിജീവനചികിത്സാസഹായം, വിദ്യാഭ്യാസ ധനസഹായം, ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദി ക്കൽ എന്നിവ നടത്തി.
വിവിധ എൻഡോവ്മെന്റുകളും കാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യതു.