ഫോസ്റ്റര്‍ മെമ്മോറിയല്‍ സിഎസ്ഐ ഇടവകയില്‍ ഈസ്റ്റര്‍ സന്ദേശറാലി
1544235
Monday, April 21, 2025 6:47 AM IST
വെള്ളറട: വെള്ളറട ഫോസ്റ്റര്‍ മെമ്മോറിയല്‍ സിഎസ്ഐ ഇടവകയുടെ ഈസ്റ്റര്‍ സന്ദേശ റാലിയില്‍ ആയിരത്തിലതികം പേര് പങ്കെടുത്തു. കിളിയൂര്‍, കോട്ടയാംവിള, ഇരിഞ്ഞിനംപള്ളി മേഖലകളിലെ വിശ്വാസികള്‍ ഒന്നിച്ചുചേര്‍ന്നു ദേവാലയത്തിലേക്ക് മഹാ ഈസ്റ്റര്‍ റാലിയായെത്തി.
തുടര്‍ന്നുള്ള ശുശ്രുഷകള്‍ക്ക് ഡിസ്ട്രിക്ട് ചെയര്മാന് റവ. ധര്‍മരാജ് , റവ. ഡോ. ഡി. ബര്‍ണബാസ്, സഹശുശ്രൂഷകന്‍ ഷിന്റെ സ്റ്റാന്‍ലി എന്നിവര്‍ നേതൃത്വം നല്കി. ഇടവക സെക്രട്ടറി ടി. ഫ്രാന്‍സിസ്, അക്കൗണ്ടന്റ് ജസ്റ്റിന് ജയകുമാര്‍, ഇടവക കമ്മിറ്റി അംഗങ്ങളായ ഡി.പി. ഷിനോജ്, കുമാര്‍, അതുല്‍ ഷൈന്‍, രാഹുല്‍, ജസ്റ്റിന് വിത്സരാജ്, ധര്‍മ്മരാജ്, സുന്ദരരാജ്, ആര്.സി. ശാന്ത, ജിജി സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തില്‍ ഇടവക ബാലജന സംഘടനയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ബാലജന ഗായക സംഘത്തിന്റെ ഉദ്ഘടനവും നടത്തപ്പെട്ടു. ആരാധനക്കുശേഷം പ്രഭാത ഭക്ഷണം ചര്‍ച്ച് ഹാളില്‍ ക്രമീകരിച്ചിരുന്നു.