തെരുവുനായ ഭീഷണിയില്‍ ചൂഴമ്പാലയും മഠത്തുനടയും
1543961
Sunday, April 20, 2025 6:10 AM IST
പേരൂര്‍ക്കട: തെരുവുനായശല്യം രൂക്ഷമായി ചൂഴമ്പാലയും മഠത്തുനടയും. പകല്‍സമയങ്ങളില്‍ വെയിറ്റിംഗ് ഷെഡുകളിലും ഒഴിഞ്ഞ പറമ്പുകളിലും റോഡുവശത്തും കിടക്കുന്ന നായ്ക്കളാണ് രാത്രികാലങ്ങളില്‍ കാല്‍നടയാത്രികര്‍ക്കു ഭീഷണിയാകുന്ന ത്. നായ്ക്കളുടെ കടിയേല്‍ക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ട വയോധികര്‍ നിരവധിയാണ്.
മുക്കോലയ്ക്കല്‍ മുതല്‍ വയലിക്കട ജംഗ്ഷന് വരെ ദിനംപ്രതി പ്രഭാതസവാരിക്കാര്‍ സഞ്ചരിക്കുന്നുണ്ട്. ഇവര്‍ക്കും നായ്ക്കള്‍ ഭീഷണിയാണ്. പ്രഭാത ഓട്ടം നടത്തുന്നവര്‍ക്കു പിറകേ കുരച്ചുകൊണ്ട് ഓടിച്ചെല്ലുന്ന നായ്ക്കള്‍ സ്ത്രീകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
നഗരസഭയുടെ വന്ധ്യംകരണം ഫലപ്രദമാകുന്നില്ലെങ്കിലും നായ്ക്കളെ പിടികൂടുന്ന വാഹനങ്ങളില്‍ ഇവയെ അപൂര്‍വമായി പിടിച്ചുകൊണ്ടുപോകുന്നുണ്ടെങ്കിലും പിന്നീട് ഇതിന്റെ ഇരട്ടിയായി പ്രദേശത്തുതന്നെ കൊണ്ടുവിടുന്നതായി ആക്ഷേപമുണ്ട്.
ഇത് നായ്ക്കള്‍ തമ്മില്‍ കടിപിടി കൂടുന്നതിനും കാരണമാകുകയും ജനങ്ങളുടെ സൈ്വര്യസഞ്ചാരത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.