മക്കളെ കാണാനെത്തിയ വിഴിഞ്ഞം സ്വദേശി സൗദിയിൽ മരിച്ചു
1544071
Monday, April 21, 2025 12:56 AM IST
കോവളം : വിഴിഞ്ഞം തെരുവിൽ പഞ്ചാബ് നാഷണൽ ബാങ്കിന് സമീപം സുറുമി മൻസിലിൽ എം. റഫിയുദ്ദീൻ (65) സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. ഇദ്ദേഹത്തിന്റെ ഒരു മകനും മകളും റിയാദിലുണ്ട്.
രണ്ടര മാസം മുമ്പാണ് ഇദ്ദേഹം സന്ദർശക വിസയിൽ റിയാദിലുള്ള മക്കളുടെ അടുത്ത് എത്തിയത്. റിയാദിൽ മകളുടെ കൂടെ താമസിച്ച് വരവെ ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
27 ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മൃതദേഹം സൗദി അറേബ്യയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ : ജീബ ബീഗം. മക്കൾ മുഹമ്മദ് സനൂജ് (റിയാദ് ), മുഹമ്മദ് സജിൻ (ബംഗ്ലൂരു), ഫാത്തിമ സുറുമി (റിയാദ് ). മരുമക്കൾ: സുബുഹാന (ടെക്നോപാർക്ക്) ശബ്നം ഫാത്തിമ, (ഫിസിയോ തെറാപ്പിസ്റ്റ്), അൻസാരി (റിയാദ് ).