യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം : ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഊട്ടിയിൽനിന്നും പിടികൂടി
1544216
Monday, April 21, 2025 6:29 AM IST
തിരുവനന്തപുരം: യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായശേഷം ഒളിവിൽ പോവുകയും, തുടർ ന്നു ലഹരി വിപണനം നടത്തുകയും ചെയ്തിരുന്ന യുവാവിനെ ഊട്ടിയിൽ നിന്നും കഠിനംകുളം പോലീസ് പിടികൂടി. 2025 ഫെബ്രുവരി 25നു മത്സ്യത്തൊഴിലാളികളായരണ്ടു യുവാക്കളെ രണ്ടു സംഭവങ്ങളിലായി കൊല്ലാൻ ശ്രമിച്ച കഠിനംകുളം പഴഞ്ചിറ മണക്കാട്ട് വീട്ടിൽ എയ്സ് കണ്ണൻ എന്നു വിളിക്കുന്ന വിപിൻ (26) നെയാണ് പോലീസ് പിടികൂടിയത്. ഒന്നരമാസമായി വിവിധ സ്ഥലങ്ങളിലായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
അതിനിടയിൽ ലഹരി ഉപയോഗത്തിനും വ്യാപാരത്തിനും പത്തനാപുരം എക്സൈസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഠിനംകുളം, പൂജപ്പുര, മണ്ണഞ്ചേരി, പൂന്തുറ, ചാത്തന്നൂർ, പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ തിരുവനന്തപുരം റൂറൽ എസ്പി സുദർശനന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാൽ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു, സബ് ഇൻസ്പെക്ടർ അനൂപ്, സിപിഒമാരായ അനീഷ് സുരേഷ് ദീപക് എന്നിവരടങ്ങുന്ന സംഘമാണ്അറസ്റ്റ് ചെയ്തത്.
തെക്കൻ കേരളത്തിലെ ലഹരി വ്യാപാരത്തിലെ പ്രധാനിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യ്തു.